
ലോകമെങ്ങും കൊറോണ ഭീതിയിലാഴുമ്പോൾ ആർക്കും മൃഗങ്ങളില്‍ നിന്നും കൊറോണ പകരില്ലെന്ന പോസ്റ്റ് പങ്കുവച്ച് നടന് ഉണ്ണി മുകുന്ദന് രംഗത്ത്, മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി മുകുന്ദൻ എത്തിയത്, മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി മുകുന്ദൻ കുറിച്ചിട്ടുണ്ട്.
കൂടാതെ ”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്താന്‍ കഴിയില്ല, അതിനാല്‍ അവരെ അവഗണിക്കരുത്, പതിവുപോലെ ഭക്ഷണവും വെള്ളവും അവര്‍ക്ക് നല്‍കുക, അവ നമ്മെ ആശ്രയിച്ചിരിക്കുന്നവരാണ്” എന്നാണ് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഇതിന് മുൻപ് നേരത്തെ മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന് മുംബൈ നഗരസഭ പ്രചാരണം ചെയ്തിരുന്നു, ഇത് ചോദ്യം ചെയ്ത് ബോളിവുഡ് താരം ജോണ്‍ അബ്രഹാം രംഗത്തെത്തിയതോടെ നഗരസഭ മാപ്പു പറയുകയും ചെയ്തിരുന്നു.
Post Your Comments