![](/movie/wp-content/uploads/2020/03/24as4.png)
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രൊഡക്ഷനിലും ഷൂട്ടിംഗിലുമുള്ള നൂറ് കണക്കിന് തൊഴിലാളികള്‍ക്കാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ടത്. നിത്യച്ചെലവിന് പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ തൊഴിലാളികള്‍. ഇവര്‍ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് സൂര്യയും കാര്‍ത്തിയും
കൊറോണ മൂലം ഉപജീവനം നഷ്ടപ്പെട്ട ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് ഫെഫ്സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് സഹായവുമായി ആദ്യം ഇവർ എത്തിയത്.
Post Your Comments