രഹസ്യമായി സൂക്ഷിച്ചിരുന്ന തന്റെ ചില മനോഹര അനുഭവ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ഷംന കാസിം. തെന്നിന്ത്യന്‍ സിനിമ രംഗത്ത് നിറഞ്ഞു നില്ക്കുന്ന ഷംന സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. തന്റെ നാല് സഹോദരങ്ങളെയും കണ്ണൂരിലെ വലിയ ഹോസ്പിറ്റലില്‍ പ്രസവിച്ച തന്റെ മമ്മി തന്നെ പ്രസവിച്ചത് ഒരു കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലാണെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ താരം തുറന്നു പറയുന്നു. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഷംന കാസിമിന് നിരവധി സിനിമകളുണ്ട്. കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.
ഷംന കാസിമിന്റെ വാക്കുകള്‍
‘എന്റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെല്‍ത് റൂമില്‍. ആശുപത്രി കുറവുള്ള നാട്ടിന്‍പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെയൊരു മുറിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ തകര്‍ന്നു തരിപ്പണമായി. നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലെ റോഡിലൂടെ പോകുമ്പോള്‍ മമ്മി പറയും വല്യ നടിയായ ഷംന കാസിമിനെ പ്രസവിച്ച ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ ആണ് ആ കാണുന്നതെന്ന്’.
Post Your Comments