ലോകം മുഴുവൻ കൊറോണ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ആളുകളോട് പുറത്തിറങ്ങാതെ വീട്ടിലിരിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ കൊറോണ കാലത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുമ്പോൾ എന്തൊക്കെ ചെയ്യാനാകും എന്ന് നടി സീമ ജി നായർ പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ശ്രദ്ധയമായിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകൾ താരത്തോട് നേരിട്ടും അല്ലാതെയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ താൻ ഒരു നടിയായിട്ടല്ല. വീട്ടമ്മയായിട്ടാണ് പറഞ്ഞത് എനിക്കതിൽ കുറച്ചിൽ ഇല്ലെന്ന് പറയുകയാണ് താരം.
വൈറലായ വീഡിയയ്‌ക്കെതിരെ വിമർശങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മറ്റൊരു വീഡിയോയിലൂടെ താരം പ്രതികരണവുമായി രംഗത്ത് വന്നത്.
View this post on Instagram
താൻ ഒരു നടി ആയിട്ടല്ല ആ വീഡിയോയിൽ സംസാരിച്ചത് എന്നും, പക്കാ വീട്ടമ്മ ആയിട്ടാണ് എല്ലാവരോടും സംസാരിച്ചതെന്നും സീമ പറയുന്നു. മാത്രമല്ല, ഒരു കാര്യത്തെയും നിസ്സാര വത്കരിക്കാൻ പാടില്ലെന്നും, നിസാരവത്കരിച്ചതിൽ പലതും പിന്നീട് വലിയ വിപത്തുകളായി മാറിയിട്ടുണ്ട് എന്നും താരം പറഞ്ഞു.
Post Your Comments