GeneralLatest NewsTollywood

നിര്‍മാതാവ് വി.കെ മോഹന്‍ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

പണം പലിശയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബെം​ഗളൂരു പോലീസ് മോഹനെതിരേ കേസെടുത്തിരുന്നു.

പ്രമുഖ കന്നട സിനിമാ നിര്‍മാതാവ് വി.കെ മോഹന്‍ ആത്മഹത്യ ചെയ്തു. കപാലി മോഹന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ ബെം​ഗളൂരുവിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്‍പത്തിയൊമ്പത് വയസായിരുന്നു അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കടുത്ത സാമ്ബത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് സൂചന. ബെം​ഗളൂരുവിലെ പീനിയയില്‍ ബസ് സ്റ്റാന്റിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ട് മോഹന്‍ പണമിറക്കിയിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ന്റ് പ്രവര്‍ത്തക്ഷമമാകാത്തതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായും ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുന്‍പ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യര്‍ഥിച്ച്‌ മോഹന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ പണം പലിശയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബെം​ഗളൂരു പോലീസ് മോഹനെതിരേ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button