CinemaGeneralLatest NewsMollywoodNEWS

‘ഞാൻ നിവിൻ പോളിയല്ലെന്ന് അറിഞ്ഞതോടെ ദംഗല്‍ സംവിധായകന്‍ ഫോൺ കട്ട് ചെയ്തു’; തെലുങ്ക് നടൻ നവീൻ പോളിഷെട്ടി പറയുന്നു

അങ്ങനെ ഓഡിഷൻ കഴിഞ്ഞു, എന്റെ ഓഡിഷന് ക്ലിപ്പ് നിതേഷ് സാറിനു കിട്ടി. അദ്ദേഹത്തിനു സംശയമായി

ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെയുടെ ചിച്ചോരെ എന്ന സിനിമയ്ക്കു വേണ്ടി ഓഡിഷനു വേണ്ടി വിളിച്ചത് മലയാള സിനിമ നടൻ നിവിൻ പോളിയെ പക്ഷേ വന്നത് തെലുങ്ക് നടൻ നവീൻ പോളിെഷട്ടി. പേരിലെ സാദൃശ്യമാണ് ഇതിനു കാരണമായത്. എന്നാൽ ആള് ഒറിജിനൽ ‘നിവിൻ പോളി’യല്ലെന്ന് സംവിധായകൻ കണ്ടുപിടിച്ചെങ്കിലും ആ വേഷം പിന്നീട് നവീൻ പോളിഷെട്ടിക്കു തന്നെ ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ നിവിൻ പോളിയുടെ രൂപത്തിലെത്തിയ ആ ഭാഗ്യത്തെ കുറിച്ച് പറയുകയാണ് നിവിൻ പോളി

‘സത്യത്തിൽ സംവിധായകൻ നിതേഷ് തിവാരി, ഓഡിഷനു വേണ്ടി കാസ്റ്റിങ് ഡയറക്ടറോട് ആവശ്യപ്പെട്ടത് നിവിൻ പോളിയെ ആയിരുന്നു. നിവിന്‍ പോളി മലയാളത്തിലെ സൂപ്പർസ്റ്റാർ ആണ്. പക്ഷേ കാസ്റ്റിങ് ഡയറക്ടർക്ക് ആള് മാറി, അദ്ദേഹം വിളിക്കുന്നത് എന്നെയാണ്. ‘ഹലോ നവീൻ പോളി, നിതേഷ് സാർ ഓഡിഷനു വേണ്ടി നിങ്ങളുടെ ഡേറ്റ് ചോദിക്കുന്നു.’ ഇത് കേട്ടതും ഞാൻ ഞെട്ടി, ‘നിൽക്ക് നിൽക്ക്, നിങ്ങൾ പറയുന്നത് ദംഗൽ നിതേഷ് സാറിനെക്കുറിച്ചാണോ?’–ഞാൻ തിരിച്ചു ചോദിച്ചു. അതെയെന്ന് കാസ്റ്റിങ് ഡയറക്ടറും പറഞ്ഞു.’

‘അങ്ങനെ ഓഡിഷൻ കഴിഞ്ഞു, എന്റെ ഓഡിഷന് ക്ലിപ്പ് നിതേഷ് സാറിനു കിട്ടി. അദ്ദേഹത്തിനു സംശയമായി, ‘ഈ നിവിൻ പോളി താടി മുഴുവൻ ഷേവ് ചെയ്തോ, പ്രേമത്തില്‍ പരുക്കൻ ലുക്ക് ആയിരുന്നല്ലോ, ഇതിപ്പോൾ ചുള്ളനെപ്പോലെ’. അദ്ദേഹം കാസ്റ്റിങ് ഡയറക്ടർ ആയ മുകേഷിനോട് ആ സംശയം ചോദിച്ചു. അങ്ങനെ കാസ്റ്റിങ് ഡയറക്ടർ വീണ്ടും വിളിക്കുന്നു. ‘നവീൻ, നിങ്ങൾ ഈ അടുത്ത് താടി ഷേവ് ചെയ്തോ?’. ഞാൻ ഇല്ലെന്നും പറഞ്ഞു. അദ്ദേഹം ഫോൺ കട്ട് ചെയ്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല.

‘ഇതിന്റെ ഇടയിൽ ഒരുപാട് കഥകള്‍ നടന്നു. ഞാൻ നിവിൻ പോളിയല്ലെന്ന് അവർക്ക് മനസ്സിലായി. അങ്ങനെ നാല് മാസം കഴിഞ്ഞു. എന്റെയൊരു വൈറൽ വിഡിയോ ചിച്ചോരെയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കാണാനിടയായി. ആ വിഡിയോ വീണ്ടും നിതേഷ് സാറിനു മുന്നിലെത്തി. വിഡിയോയിൽ എന്നെ കണ്ടതും സാറിന്റെ കമന്റ്, ‘ഇതാ നിവിൻ പോളിയുടെ ഡ്യൂപ്പ് അല്ലേ, ഇയാളെ ഓഡിഷന് വിളിക്കൂ.’അങ്ങനെ രണ്ടാമതും ഞാൻ ഓഡിഷന് എത്തി. ഇത്തവണ നവീൻ പോളിഷെട്ടിയായിട്ട് തന്നെയാണ് എത്തിയതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button