കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സിനിമകളുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രീകരണം നിർത്തിവച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ സിനിമകൾക്ക് സെപ്റ്റംബർ 30 വരെ തിയറ്റർ നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായവയുടെ റിലീസ് സർക്കാർ നിർദേശ പ്രകാരം നീട്ടിവച്ച സാഹചര്യത്തിലാണ് തിയറ്റർ ഉടമകളും നിർമാതാക്കളും വിതരണക്കാരും സംയുക്തമായി ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് എത്തിയത്.
കോവിഡ് പ്രതിസന്ധി തുടരുകയും ചിത്രീകരണം പൂർത്തിയായ ചിത്രങ്ങൾ സെപ്റ്റംബർ 30ന് മുമ്പ് റിലീസ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്താല്‍ നിയന്ത്രണം പിന്നെയും നീളും.സർക്കാർ നിർദേശ പ്രകാരം തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിട്ടതിനു പുറമെ ചിത്രീകരണങ്ങളും നിർത്തിവച്ചിരുന്നു. ഷൂട്ടിങ് തുടങ്ങിയതും പകുതിയായതുമായ പന്ത്രണ്ടോളം സിനിമകളുടെ ചിത്രീകരണമാണ് ഇത് മൂലം മുടങ്ങിയത്.
കോവിഡ് ഭീതി പൂർണമായും അകന്ന ശേഷം സർക്കാരിന്റെ നിർദേശ പ്രകാരം മാത്രമാകും ഇനി തിയറ്ററുകൾ തുറക്കുക.
Post Your Comments