CinemaGeneralLatest NewsNEWS

കൊറോണ ഭീതി; സിനിമാ രം​ഗത്ത് ലോക്ക് ഡൗൺ; പുതിയ സിനിമകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു

സിനിമാ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി

കൊറോണ ഭീതിയിൽ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്‌സി തീരുമാനമെടുത്തതിനു പിന്നാലെ പുതിയ സിനിമകളുടെ രജിസ്‌ട്രേഷനും നിര്‍ത്തിവെച്ച് കേരള ഫിലിം ചേംബര്‍, പുതിയ സിനിമകളുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത് ഈ മാസം 31 വരെ നിര്‍ത്തിവെക്കാനാണ് ഫിലിം ചേംബറിന്റെ തീരുമാനം.

ഏതാനും ​ദിവസം മുൻപ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) രാജ്യത്തെ സിനിമ സെന്‍സറിംങും നിര്‍ത്തി വെച്ചിരിരുന്നു, സിബിഎഫ്സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്, മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഒമ്പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്നാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്, നിലവില്‍ സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറിക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം.

വ്യാപിക്കുന്ന കൊവിഡ് 19 എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിയേറ്ററുകളും മള്‍ട്ടിപ്ലെക്‌സുകളും നേരത്തെ അടച്ചിരുന്നു, സിനിമാ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button