മലയാള സിനിമയിലെ താരപുത്രനാണ് കാളിദാസ് ജയറാം. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയ അവസരത്തിൽ ഗംഭീര മേക്കോവറിൽ വീടുകളിൽ കഴിയുന്നവർക്ക് ചെറിയ ഉപദേശവുമായി എത്തിയിരിക്കുകയാണ് താരം.
‘എല്ലാവരും വീട്ടിൽ കഴിയുക. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കാൻ ശ്രദ്ധിക്കുക. വ്യായാമം ചെയ്തും റിലാക്സ് ചെയ്തും നിങ്ങൾക്ക് സമയം നന്നായി ചിലവഴിക്കാം. ആരോഗ്യം സംരംക്ഷിക്കാം.’ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കു വച്ചു കൊണ്ട് കാളിദാസ് കുറിച്ചു. മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറിലാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments