CinemaGeneralLatest NewsMollywoodNEWS

രോഗം വന്നാൽ പണത്തിന് പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല ; ഇന്നസെന്റ്

സർക്കാർ പറയുന്നത് ആളുകൾ അനുസരിക്കണം. കൂട്ടം കൂടരുത്. രോഗം വന്നാൽ ഒരാളും രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ട.

രാജ്യം മുഴുവന്‍ കൊറോണഭീതിയില്‍ ജീവിക്കുമ്പോള്‍ വ്യക്തിപരമായെടുക്കുന്ന മുന്‍കരുതലുകള്‍ നിര്‍ണായകമാണെന്ന് നടൻ ഇന്നസെന്റ്. ഇതാദ്യമായാണ് നമ്മള്‍ ഇങ്ങനെ ഒരു ഭീതിയിലൂടെ കടന്നുപോകുന്നത്. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതുപോലെയല്ല ഇത്. ഇത് എല്ലാവരും കൂടി നേരിടേണ്ടി ഒന്നാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും എത്രയോ പേരെയാണ് ശിക്ഷിക്കുന്നതെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും മരണം നമ്മുക്ക് തൊട്ടടുത്ത് വന്ന് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കുട്ടിക്കാലത്ത്, ഏഴോ എട്ടോ വയസ്സുള്ളപ്പോൾ, അന്ന് വസൂരി രോഗം പടർന്നുപിടിച്ചു. എന്റെ വീടിന്റെ മുന്നിൽ കൂടി മൃതശരീരം കൊണ്ടുപോകുന്നത് വലിയ വണ്ടികളിലായിരുന്നു. ഒരു കുഴിയിൽ ഒന്നോ രണ്ടോ മൂന്നോ പേരെ കുഴിച്ചിടുന്ന കാലം. ഇന്നത്തെ ക്രൈസ്റ്റ് കോളേജ് ഇരിക്കുന്ന മങ്ങാടിക്കുന്നിലാണ് അവരെ കുഴിച്ചിട്ടത്.

‘അന്ന് വസൂരിപ്പുരയുണ്ടായിരുന്നു. വീടുകളിൽ ആർക്കും നോക്കാൻ സാധിക്കാത്തവരെ ആ പുരയിൽ കൊണ്ടെയിടും. വെള്ളം കൊടുക്കാനും മറ്റും ഒരാളെ നിർത്തും. അവിടെ നിന്നുള്ള കരച്ചിൽ ദൂരെ വരെ കേൾക്കാമായിരുന്നു. അതുപോലുള്ള കാലഘട്ടങ്ങളിലൂടെ കടന്നുപോയവരാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പറയുന്നത് ആളുകൾ അനുസരിക്കണം. കൂട്ടം കൂടരുത്. രോഗം വന്നാൽ ഒരാളും രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ട. പണമുണ്ടെങ്കിൽപോലും ജീവൻ കിട്ടില്ല. കാരണം നമ്മുടെ നാട് വിട്ട് മറ്റെവിടെയും പോകാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് സ്വയം കരുതലാണ് ഏറ്റവും വലിയ സുരക്ഷ ഇന്നസെന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button