CinemaGeneralLatest NewsMollywoodNEWS

‘വൈറസ് ചിത്രത്തിൽ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും’ ; നടൻ ഹരീഷ് പേരടി

ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഒരു നാട് മുഴുവൻ തളർന്ന് പോകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന ചങ്കുറപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തണമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം…………………………………..

ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്…വൈറസ് സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും

ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല…സത്യം പറയുന്നു എന്ന് മാത്രം…ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു… സിനിമയായാലും, നാടകമായാലും, ചരിത്രമായാലും… അന്താരാഷ്ട്ര മാധ്യമങ്ങൾ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോൾ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്….നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി.. മുണ്ടയിൽ കോരന്റെ മകൻ.. പിണറായി വിജയൻ … ലാൽ സലാം സഖാവെ…

shortlink

Related Articles

Post Your Comments


Back to top button