CinemaGeneralLatest NewsMollywoodNEWS

അരികുവൽക്കരിക്കപ്പെട്ട ആൾക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നത് പലരും മറക്കും,പക്ഷേ നമ്മുടെ മമ്മൂക്ക മറക്കില്ല; വൈറൽ കുറിപ്പ്

ആ മനസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് നെല്‍സണ്‍

ഇന്ന്ജനങ്ങള്‍ കൊറോണ ഭീതിയില്‍ ഇരിക്കവേ ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരുടെയും നൊമ്പരമോര്‍ത്ത് അവരെയും ചേര്‍ത്തു നിര്‍ത്തണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്, അടുത്തുള്ളവരെ കാണണമെന്നും അവര്‍ക്കുവേണ്ടിയും കരുതണമെന്നും ഈ നേരത്ത് ഓര്‍മിപ്പിക്കാന്‍ തോന്നിയ ആ മനസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് നെല്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നെല്‍സണിന്റെ കുറിപ്പ് വായിക്കാം…..

മമ്മൂട്ടിയെന്ന അഭിനേതാവിനെക്കുറിച്ച് പലരും എഴുതിക്കണ്ടിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചു മുതൽ ചിത്രങ്ങളെക്കുറിച്ചു വരെ

പ്രായം റിവേഴ്സ് ഗിയറിലോടുന്നയാളെന്ന് അദ്ദേഹത്തെ പുകഴ്ത്തിക്കണ്ടിട്ടുണ്ട്..അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിക്കാത്ത അഭിമുഖങ്ങൾ ചുരുക്കമായിരിക്കും.

മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ചുകൂടി പറയേണ്ടത് അത്യാവശ്യമാണ്..

പലരും പലതും പറഞ്ഞിട്ടും മറന്നുപോയ, മറന്നുപോവുന്ന കാര്യമാണ് കോവിഡ് ആക്രമിക്കുമ്പൊ അരികുവൽക്കരിക്കപ്പെട്ട ആൾക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നത്.

ദിവസക്കൂലിക്കാർ, അന്നന്നത്തെ അന്നം മാത്രം അന്നന്ന് ഉണ്ടാക്കാൻ കഴിയുന്നവർ, അതിനപ്പുറത്തേക്ക് സാധിക്കാത്തവർ.. ഒരു ദിവസം കർഫ്യൂ എന്ന് കേൾക്കുമ്പൊ കടകളിലേക്ക് ഇടിച്ചുകയറാൻ പാങ്ങില്ലാത്തവർ.

അവരെ കരുതണമെന്ന് മമ്മൂട്ടിയെപ്പോലെ വലിയൊരു ആരാധകവൃന്ദമുള്ളൊരാൾ ഓർമിപ്പിക്കുമ്പൊ ഒരു ചെറിയ ശതമാനമെങ്കിലും അതിനു ശ്രമിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.. എന്ന് തുടങ്ങുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button