കൊറോണ വൈറസിനെ തുടർന്ന് സിനിമകളുടെ ചിത്രീകരണം നിലച്ചതോടെ തൊഴിലില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖലയിലെ ദിവസവേതനക്കാർ. ഇപ്പോഴിതാ ഇവരെ സഹായിക്കാൻ ഒരുങ്ങുകയാണ് ചലച്ചിത്ര സംഘടനകൾ.
‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്യുകയും ചെയ്തു.
തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.
Post Your Comments