GeneralLatest NewsTV Shows

പെണ്ണായ എന്റൊപ്പം ഗുസ്തി എന്നും പറഞ്ഞു കെട്ടിമറിയുമ്പോ ഇമേജിനെക്കുറിച്ചു ബോധ്യമുണ്ടായിരുന്നില്ലേ; ദയ അശ്വതി

അപ്പോഴാണ് അങ്ങനെ ഇമേജ് പോകും എന്ന ഭയമുണ്ടായത് ഇപ്പോഴാണോ, മുൻപ് എന്നോട് ഐ ലവ് യൂവും എന്നെ ഗുസ്‍തിക്ക് വിളിക്കുകയും ഒക്കെ ചെയ്‍തിട്ടില്ലേ എന്ന് ചോദിച്ചത്.

ബിഗ്‌ ബോസ് സീസണ്‍ 2 വില്‍ രജിത്തിനു കൂട്ടായി എപ്പോഴും നിന്ന താരമാണ് ദയ അശ്വതി. എന്നാല്‍ ആ സൗഹൃദം ഇടയ്ക്ക് വച്ച് പിരിഞ്ഞു. രജിത്ത് തന്നില്‍ നിന്നും അകന്നത് രഘു, സുജോ, പുതുതായി വന്ന അഭിരാമി, അമൃത എന്നിവർ എന്തോ പറഞ്ഞു കൊടുത്തിട്ടായിരിക്കുമെന്നു ദയ പറയുന്നു. എന്നോട് അടുത്താൽ ഇമേജ് പോകും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് കൊണ്ടാണ് ഐ ലവ് യൂവും എന്നെ ഗുസ്‍തിക്ക് വിളിക്കുകയും ഒക്കെ ചെയ്‍തിട്ടില്ലേ എന്ന് ചോദിച്ചതെന്നും ദയ പങ്കുവച്ചു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”കണ്ണിനസുഖം വന്നു പുറത്തു പോയി വന്ന രഘു, സുജോ, പുതുതായി വന്ന അഭിരാമി, അമൃത എന്നിവർ എന്തോ പറഞ്ഞു കൊടുത്തിട്ടായിരിക്കും മാഷ് എന്നോട് അകന്നത് എന്നാണ് എന്റെ തോന്നൽ. അവർ വന്നത് മുതലാണ് മാഷ് എന്നോട് ദയയോടൊപ്പം ഇടപഴകുന്നത് ബുദ്ധിമുട്ടാണ്, ആളുകൾ തെറ്റിദ്ധരിക്കും എന്നൊക്കെ പറയാൻ തുടങ്ങിയത്. കോടതി ടാസ്ക്ക് വന്നപ്പോൾ അടക്കം മാഷ് എന്നോട് അടുത്താൽ ഇമേജ് പോകും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോഴാണ് അങ്ങനെ ഇമേജ് പോകും എന്ന ഭയമുണ്ടായത് ഇപ്പോഴാണോ, മുൻപ് എന്നോട് ഐ ലവ് യൂവും എന്നെ ഗുസ്‍തിക്ക് വിളിക്കുകയും ഒക്കെ ചെയ്‍തിട്ടില്ലേ എന്ന് ചോദിച്ചത്. ഒരു പെണ്ണായ എന്റൊപ്പം ഗുസ്തി എന്നും പറഞ്ഞു കെട്ടിമറിയുമ്പ ഇമേജിനെക്കുറിച്ചു ബോധ്യമുണ്ടായിരുന്നില്ലല്ലോ എന്നാണ് ചോദിച്ചത്. അത് കൊണ്ടാണ് ഞാൻ പറയുന്നത് പുറത്തു പോയി കളി കണ്ടു വന്നവർ എന്തോ പറഞ്ഞിട്ടാണെന്ന്. മാഷ് നല്ല ആളാണ്.”

shortlink

Related Articles

Post Your Comments


Back to top button