CinemaGeneralLatest NewsMollywoodNEWS

‘ലോകം ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ’? വിമര്‍ശകർക്ക് മറുപടിയുമായി അര്‍ച്ചന സുശീലന്‍

ബിരിയാണി കഴിച്ചതിന് ശേഷം ഇങ്ങനെയെന്ന് പറഞ്ഞ് കൈകഴുകുന്ന ചിത്രവും അർച്ചന പോസ്റ്റ് ചെയ്തിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് സീസണ്‍ 1- ലും മത്സരിക്കാനായും അര്‍ച്ചന എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ അര്‍ച്ചന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ദം ബിരിയാണി ഉണ്ടാക്കിയ ചിത്രവും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അര്‍ച്ചന എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ബിരിയാണി കഴിച്ചതിന് ശേഷം ഇങ്ങനെയെന്ന് പറഞ്ഞ് കൈകഴുകുന്ന ചിത്രവും അർച്ചന പോസ്റ്റ് ചെയ്തിരുന്നു. ദിയ സനയും താരത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ലോകം മുഴുവനും ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് കീഴില്‍ ഉണ്ടായിരുന്നത്. കമന്റുകള്‍ വായിച്ചതിന് ശേഷമാണ് മറുപടിയുമായി അര്‍ച്ചന എത്തിയത്.

എല്ലാവരും ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. എന്റെ സെല്‍ഫ് ക്വാറന്റൈന്റെ ഭാഗമാണ് ഇത്. പരസ്പരം പോരടിക്കാതെ കൊറോണയെ തുരത്താന്‍ നമുക്ക് പോരാടാം. സുരക്ഷിതമായിരിക്കണം എല്ലാരും. കൂട്ടം കൂടരുത്. ഇടയ്ക്കിടയ്ക്ക് കൈകഴുകുക. വീട്ടില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ മാസ്‌ക് ധരിക്കണം. ഇതായിരുന്നു അര്‍ച്ചനയുടെ മറുപടി. പ്രകോപിതയാവാതെ മാതൃകാപരമായ മറുപടി നല്‍കിയ താരത്തെ അഭിനന്ദിച്ചാണ് ഒരുവിഭാഗമെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button