GeneralLatest NewsTV Shows

വീണ നായര്‍ക്ക് കിടിലം മറുപടിയുമായി അമൃത സുരേഷ്; കയ്യടിയുമായി ആരാധകര്‍

ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് ഇവരുടെ വരവോടെയാണെന്നും വീണ പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ 2 ല്‍ ഗായികാ സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും പങ്കെടുത്തിരുന്നു. ആര്യ, വീണ, ദയ, എലീന, ഫുക്രു, ഷാജി തുടങ്ങിയവരുമൊക്കെയായി വഴക്കിട്ടിരുന്ന ഇരുവരും രജിത്തിനൊപ്പമായിരുന്നു മിക്ക സമയവും. ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് ഇവരുടെ വരവോടെയാണെന്നും വീണ പറഞ്ഞിരുന്നു. കൂടാതെ വീണ അമൃത ക്രൂക്ക്ഡ് ആണെന്നും പറഞ്ഞു. ഈ പരാമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത.

വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്. ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും എന്നായിരുന്നു അമൃതയുടെ മറുപടി. കിടിലന്‍ മറുപടിയാണ് അമൃത നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button