CinemaGeneralKeralaLatest NewsMollywoodNEWS

കല്യാണത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയത് വലിയ കാര്യമായി തോന്നുന്നില്ല; ഇതൊക്കെ എല്ലാവരും പാലിക്കേണ്ടതാണ്; വൈറലായി മണികണ്ഠന്റെ വാക്കുകൾ

നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്

ലോകം മൊത്തം നാശം വിതക്കുന്ന കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് നടന്‍ മണികണ്ഠന്‍ ആചാരി, ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്, ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്നും മണികണ്ഠന്‍ വ്യക്തമാക്കി.

ഈ ‘കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും, വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല, അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും, നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്, ആഘോഷങ്ങള്‍ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവന്‍ ഭീതിയോടെ ഇരിക്കുമ്പോള്‍ ആളുകള്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആഘോഷിക്കുന്നത് ശരിയല്ല, എല്ലാം പൂര്‍ണ്ണമായി മാറിയാല്‍ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങള്‍ നടത്തുകയുള്ളൂ.’ മണികണ്ഠന്‍ പറഞ്ഞു.

സൂപ്പർ ഹിറ്റായ കമ്മട്ടിപ്പാടത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി, മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ബാലേട്ടനിലൂടെ അദ്ദേഹത്തെ തേടിയെത്തി, അലമാര, ഈട, വര്‍ണ്യത്തില്‍ ആശങ്ക, കാര്‍ബണ്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും ബ്രഹ്മാണ്ഡ ചിത്രം പേട്ടയിലും മാമാങ്കത്തിലും വരെ മണികണ്ഠന്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button