GeneralLatest NewsTV Shows

ഇനി അവളുമായി പൊരുത്തപ്പെടാന്‍ ആകും എന്ന് തോന്നുന്നില്ല; തുറന്നു പറഞ്ഞ് വീണ

ഞാനും രജിത് ഏട്ടനും തമ്മിലുള്ള നിസാര സംഭവങ്ങള്‍ വലുതാക്കി കാണിക്കാന്‍ അവള്‍ ശ്രമിച്ചു. മാത്രമല്ല അവള്‍ ഷോയില്‍ വരുന്നതിനുമുമ്ബ്, ഞങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ബിഗ്‌ ബോസ് സീസണ്‍ 2 കൊറോണ ഭീതിയെ തുടര്‍ന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. ഈ ഷോയില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ടെലിവിഷന്‍ രംഗത്തെ മിന്നും താരം വീണ. ആര്യയും വീനയുമായിരുന്നു ഷോയിലെ മികച്ച കൂട്ടുകെട്ട്. എന്നാല്‍ ഇടയ്ക്ക് ഇരുവരും തെറ്റുകയും ചെയ്തിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിഗ്‌ ബോസിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് വീണ നായര്‍.

വീണ പുറത്തേക്ക് പോവുകയാണെന്നറിഞ്ഞപ്പോള്‍ ആര്യ പൊട്ടിക്കരഞ്ഞിരുന്നു. ആര്യ ബോള്‍ഡാണ്, അത് അവളുടെ സ്ട്രാറ്റജിയാണോയെന്നറിയില്ല. അവളുമായുള്ള സൗഹൃദം എന്നും നിലനിര്‍ത്തുമെന്നും വീണ പറഞ്ഞു. എന്നാല്‍ അമൃത ക്രൂക്കഡാണ് വീണ പങ്കുവയ്ക്കുന്നു

”രജിത്തേട്ടന്‍ കുളത്തില്‍ വീഴാനുള്ള കാരണം ഞാനാണെന്ന് അമൃത പറഞ്ഞപ്പോള്‍ ഞെട്ടിയിരുന്നു. അദ്ദേഹത്തിന്റെ ടി-ഷര്‍ട്ടില്‍ ആണ് ഞാന്‍ പിടിച്ചത്. കൈകളില്‍ അല്ല. ഞാനും രജിത് ഏട്ടനും തമ്മിലുള്ള നിസാര സംഭവങ്ങള്‍ വലുതാക്കി കാണിക്കാന്‍ അവള്‍ ശ്രമിച്ചു. മാത്രമല്ല അവള്‍ ഷോയില്‍ വരുന്നതിനുമുമ്ബ്, ഞങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, അവര്‍ വന്നു സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും വീടിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയും ചെയ്തു. അവള്‍ ക്രൂക്കഡാണ്. ഇനി അവളുമായി പൊരുത്തപ്പെടാന്‍ ആകും എന്ന് തോന്നുന്നില്ല” വീണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button