BollywoodGeneralLatest News

സസ്യഭുക്കായി, ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതം മാറിമറിഞ്ഞു; നടന്റെ തുറന്നു പറച്ചില്‍

ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ ബോറടിക്കില്ലേയെന്ന ചോദ്യത്തിന് ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള്‍ ബോറടിക്കാറില്ലെന്നും ഷാഹിദ്

ലോകം കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ്. എല്ലാവരും സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. താരങ്ങളുടെ ജീവിതവും അങ്ങനെ തന്നെയാണ്. ക്വാറന്റൈനില്‍ കഴിയുന്ന ബോളിവുഡ് താരം ഷാഹിദ് കപൂര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിച്ചിരുന്നു. ക്വാറന്റൈനിലിരിക്കുന്നതിനെക്കുറിച്ചും ജേഴ്‌സി എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ ആരാധകരോട് ഷാഹിദ് പങ്കുവച്ചു.

ജീവിതത്തെ മാറ്റിമറിച്ച മൂന്ന് സ്വഭാവങ്ങള്‍ പറയാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഷാഹിദിന്റെ മറുപടി ഇങ്ങനെ…” സസ്യഭുക്കായതും ആത്മീയതയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതത്തെ മാറ്റി മറിച്ചു” ഷാഹിദ് പറയുന്നു. ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ ബോറടിക്കില്ലേയെന്ന ചോദ്യത്തിന് ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള്‍ ബോറടിക്കാറില്ലെന്നും ഷാഹിദ് അഭിപ്രായപ്പെട്ടു.

തമിഴ് ജേഴ്‌സിയില്‍ നാനിയുടെ അഭിനയം ഇഷ്ടപ്പെട്ടോയെന്നു ചോദിച്ചപ്പോള്‍ താന്‍ സിനിമ കണ്ട് കരഞ്ഞുപോയെന്നായിരുന്നു ഷാഹിദിന്റെ മറുപടി. പ്രഭാസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം അടിപൊളിയല്ലേയെന്നാണ് ഷാഹിദ് പറഞ്ഞത്. കബീര്‍ സിംഗ് പോലുള്ള ചിത്രങ്ങള്‍ ഇനിയും വേണമെന്ന് ഒരു ആരാധകന്‍ പറഞ്ഞു. തനിക്കും ഇനിയും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കണമെന്നുണ്ടെന്നും എവിടെപ്പോയി കണ്ടു പിടിക്കുമെന്നും ഷാഹിദ് കപൂര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button