![](/movie/wp-content/uploads/2020/03/arathy-sojan.jpg)
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ആരതി സോജൻ. മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി എന്നിങ്ങനെ വീട്ടമ്മമാരുടെ മനം കവര്‍ന്ന ഒരു പിടി നല്ല വേഷങ്ങള്‍ ചെയ്ത താരത്തിനു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു ചിത്രവും ആരാധകരുടെ സംശയവുമാണ് ചര്‍ച്ച.
മാസ്ക്ക് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം ഏറെ ചര്ച്ചയാകുകയാണ്. തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. മാസ്ക്ക് മാത്രമല്ല, കൈയ്യിൽ ഇൻജെക്ഷൻ വച്ചതിന്റെ പാടുകളും ചിത്രത്തിൽ കാണാൻ സാധിക്കും. എന്ത് പറ്റി ഞങ്ങളുടെ സപ്തതിയ്ക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൊറോണ ഭീതിയില്‍ ലോകം കഴിയുന്നത് കൊണ്ട് തന്നെ ആരാധകര്‍ സംശയത്തിലാണ്. എന്നാൽ എനിക്ക് കൊറോണ ഇല്ല എന്നാണ് സപ്തതി പറയുന്നത്. പനിയാണ്, ഇൻജെക്ഷൻ വച്ചു. ആരാധകരോട് സുരക്ഷിതരായി ഇരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്.
Post Your Comments