
മലയാളികളുടെ പ്രിയനടൻ നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിനവും ഒന്നിനൊന്ന് സ്പെഷ്യലാണ് എന്ന് വേണം പറയാൻ, പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ദിനങ്ങളെ സ്പെഷ്യലാക്കുന്നത്.
ദിനവും തന്റെ കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്, ഇപ്പോഴിതാ ഇസയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന് കുറിച്ച വരികളാണ് വൈറലാകുന്നത്.
നിങ്ങൾ ആദ്യം ‘ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍, ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ, വീട്ടില്‍ സുരക്ഷിതരായി ഇരിക്കുക. ദയവായി സര്‍ക്കാരും ആരോഗ്യവകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക,” എന്നാണ് മകന് ഇസ കളിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ കുറിച്ചത്.
എല്ലാവരും കൊറോണയെ തുടര്‍ന്ന് സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും നിര്‍ദേശം പാലിച്ച് വീട്ടിലിരിക്കുമ്പോള്‍ താരത്തിന്റെ ഏറ്റവും വലിയ സന്തോഷം മകനൊപ്പമുള്ള സമയം ചെലവഴിക്കലാണെന്ന് തെളിയിക്കുന്നതാണിത്.
https://www.instagram.com/p/B-CrTPdFmor/?utm_source=ig_web_copy_link
Post Your Comments