GeneralLatest NewsMollywood

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം; കോടതിയുടെ പുതിയ ഉത്തരവ്

നടന്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച കോടതി അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് നിർദ്ദേശിച്ചു

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാ​ഗമായിട്ടാണ് ഈ തീരുമാനം. ഏപ്രിൽ 7 വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാൻ വിചാരണ കോടതി ഉത്തരവായി.

കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച കോടതി അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് നിർദ്ദേശിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments


Back to top button