സിനിമയില്‍ സ്ട്രിക്റ്റ് സംവിധായകന്റെ റോളില്‍ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കുമ്പോള്‍ താന്‍ വ്യക്തി ജീവിതത്തില്‍ ഒരു ഫ്രണ്ട്ലി അച്ഛനാണെന്ന് തുറന്നു സമ്മതിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. തന്‍റെ മൂന്ന്‍ മക്കള്‍ക്കും സിനിമയില്‍ ഒന്നും വലിയ കമ്പമില്ലെങ്കിലും തന്റെ സിനിമയിലെ ഗാനങ്ങള്‍ അവര്‍ക്കാണ് ആദ്യം കാണിച്ചു കൊടുക്കുന്നതെന്നും ഗൗതം മേനോന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റിനോടാണ് മൂന്ന്‍ പേര്‍ക്കും കൂടുതല്‍ താല്‍പര്യമെന്നും ഗൗതം മേനോന്‍ പറയുന്നു.
ഗൗതം മേനോന്‍റെ വാക്കുകള്‍
‘മൂന്ന്‍ ആണ്‍കുട്ടികളാണ് എനിക്ക്. ആര്യ, ധ്രുവ, ആദ്യ എന്റെ അച്ഛന്‍ എന്നോട് എങ്ങനെയാണോ അത് പോലെ തന്നെയാണ് ഞാന്‍ എന്റെ മക്കളോടും. അച്ഛനമ്മമാരില്‍ ഒരാള്‍ കുറച്ചു സ്ട്രിക്റ്റ് ആകണം. എന്നാണെന്റെ പക്ഷം. എന്‍റെ ഭാര്യ പ്രീതിയാണ് ആ സ്ട്രിക്റ്റ് റോളില്‍. ഞാന്‍ ഫ്രണ്ട്ലി അച്ഛന്റെ റോളിലും. മക്കള്‍ മൂന്ന്‍ പേരും ക്രിക്കറ്റേഴ്സ് ആണ്. സിനിമാ കാര്യങ്ങളിലൊന്നും അത്ര താല്പര്യമില്ല. എന്റെ സിനിമയിലെ പാട്ടൊക്കെ അവര്‍ക്കാണ് ഞാന്‍ ആദ്യം കാണിച്ചു കൊടുക്കുന്നത്. ഇപ്പോള്‍ ചിത്രീകരണത്തിനു വരണമെന്ന് പറഞ്ഞിട്ട് എന്റെ പുതിയ സിനിമ ജോഷ്വായുടെ സെറ്റില്‍ വന്നു ആക്ഷന്‍ സീന്‍സ് കണ്ടിരുന്നു’.
Post Your Comments