CinemaGeneralLatest News

കൊറോണയിൽ രക്ഷയില്ലാതെ സിനിമാമേഖല; ഫിലിം സെൻസറിംങ് നിർത്തി വക്കുന്നു

ഓഫീസുകൾ പ്രവർത്തിക്കാത്ത സമയത്തും ഓൺലൈൻ രജിസ്ട്രേഷനും സൂക്ഷ്മ പരിശോധനയും ഉൾപ്പെടെയുള്ളവ നടക്കും

ന്യൂഡൽഹി: ലോകം ഇന്ന് നേരിട്ട്കൊണ്ടിരിക്കുന്ന കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യത്ത് സിനിമാ സെൻസറിങ് നിർത്തിവെച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി).

കൂടാതെ മാർച്ച് 31 വരെ തിരുവനന്തപുരത്തേത് ഉൾപ്പെടെയുള്ള ഒമ്പത് റീജിയണൽ ഓഫീസുകളും അ‌ടച്ചിടണമെന്ന് സിബിഎഫ്സി ചെയർമാൻ പ്രസൂൻ ജോഷി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

പക്ഷേ നിലവിൽ സെൻസറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉൾപ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിർത്തിവെക്കാനാണ് നിർദേശം, ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനും നിർദേശമുണ്ട്, ഓഫീസുകൾ പ്രവർത്തിക്കാത്ത സമയത്തും ഓൺലൈൻ രജിസ്ട്രേഷനും സൂക്ഷ്മ പരിശോധനയും ഉൾപ്പെടെയുള്ളവ നടക്കും.

shortlink

Related Articles

Post Your Comments


Back to top button