GeneralLatest NewsTV Shows

സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി, വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വോട്ടിനുമെല്ലാം നന്ദി പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 2 വില്‍ ഏറെ സജീവമായ താരമാണ് എയര്‍ഹോസ്റ്റസ് അലക്‌സാന്‍ഡ്ര. സ്വന്തമായി വ്യക്തിത്വല്ലാതെയാണ് സാന്‍ഡ്ര ഗെയിം കളിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ സഹ താരം സുജോയുമായി പ്രണയത്തിലാണ് സാന്‍ഡ്രയെന്ന തരത്തിലുള്ളതും ചര്‍ച്ചകള്‍ക്ക് കാരണമായി. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരമെത്തിയിരുന്നു. പുകവലി ശീലം നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ത

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരോട് സാന്‍ഡ്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്ന് താരം പറയുന്നു. ഈ പിന്തുണയ്ക്കും സ്‌നേഹത്തിനും എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വോട്ടിനുമെല്ലാം നന്ദി പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

പണ്ട് തവളച്ചാട്ട മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ഇതിലും നല്ലൊരു ട്രോഫി സമ്മാനമായി ലഭിച്ചിരുന്നുവെന്ന് പറഞ്ഞയാളോട് എക്‌സ്‌ചേഞ്ച് ചെയ്താലോ എന്നായിരുന്നു സാന്‍ഡ്ര ചോദിച്ചത്. സിഗരറ്റ് വലിക്കുന്നത് നല്ല ശീലമല്ലെന്നും അതുകൂടി ഒഴിവാക്കിയാല്‍ നല്ല കുട്ടിയാവുമെന്നുമായിരുന്നു ഒരാളുടെ കമന്റ്. താന്‍ അത് നിര്‍ത്തിയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അത് വ്യക്തിപരമായ കാര്യമല്ലേ, അതൊക്കെ ചോദിക്കുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സാന്‍ഡ്രയെ കാണുന്നത്. ആ സ്വാതന്ത്ര്യത്തിലാണ് ഇതേക്കുറിച്ച്‌ പറഞ്ഞത്. സിഗരറ്റ് ആര് വലിച്ചാലും ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു കമന്റ് പോസ്റ്റ് ചെയ്തയാള്‍ നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button