CinemaGeneralKeralaLatest NewsNEWS

കേരളത്തിൽ സൈബര്‍ സെല്‍ വളരെ ശക്തമാണ് കേട്ടോ; സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ താക്കീത് നൽകി ബി​ഗ്ബോസ് താരം ആര്യ

ആര്യ നിമയവഴി തേടുകയാണോ എന്ന സംശയവും കുറിപ്പ് ഉയര്‍ത്തുന്നു

കേരളത്തിൽ വൻ ഹിറ്റായ ബിഗ് ബോസ് സീസണ് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രണത്തില്‍ മുന്നറിയിപ്പുമായി ആര്യ, ഫെയ്‌സ്ബപക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആര്യയുടെ നിശബദ് മുന്നറിയിപ്പ്സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ എന്ന സംശയവും കുറിപ്പ് ഉയര്‍ത്തുന്നുണ്ട്.

കൂടാതെ ‘നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ് എന്ന് ആര്യ വ്യക്തമാക്കി, നമ്മള്‍ അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്, ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്, എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഒരു വിഭാഗം പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട് എന്നതാണ് രസകരം.

ഏറെ നാളായി മലയാളികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒരു റിയാലിറ്റി ഷോയായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് സീസണ്‍ 2, ഷോയിലെ ശക്തയായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു ആര്യ, കൊറോണ ഭീതിയെ തുടര്‍ന്ന് ഷോ നിര്‍ത്തിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button