സുജോ-അലക്‌സാന്‍ഡ്ര സൗഹൃദത്തിനൊപ്പംമലയാളം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ് ഫുക്രുവും എലീനയും തമ്മിലുള്ള ബന്ധം. ഷോയില്‍ ബോളിവുഡ് സ്‌റ്റൈലില്‍ ഫുക്രു എലീനയെ പ്രൊപ്പോസ് ചെയ്യുന്നത് ആഘോഷിക്കപ്പെട്ടിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക് വേണ്ടി പുറത്തേക്ക് പോയ എലീന ഫുക്രുവിനോട് പറഞ്ഞിട്ട് പോയതും അതിന്റെ പേരില്‍ ഫുക്രു സങ്കടപ്പെട്ടിരുന്നതൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. എലീനയെ സപ്പോര്‍ട്ട് ചെയ്ത് നിന്നതിന്റെ പേരില്‍ ഫുക്രുവിന് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഫുക്രു തനിക്ക് ബാല്യകാല സുഹൃത്തിനെ പോലെയാണെന്ന് പറയുകയാണ് എലീന. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും വെളിപ്പെടുത്തി. സുനിതാ ദേവദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍
”ചൈല്‍ഡ് ഹുഡ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാള്‍ എല്ലാവര്‍ക്കും ഉണ്ടാവില്ലേ? എനിക്കങ്ങനെ ഒരാള്‍ ഇല്ലായിരുന്നു. ഇപ്പോ ഫുക്രു അതാണ് എനിക്ക്. ഒരേ വീട്ടില്‍ ഉണ്ടുറങ്ങി ഉണ്ടായ സൗഹൃദം. എനിക്ക് ചൈല്‍ഡ് ഹുഡ് ഫ്രണ്ട് ഒന്നും ഇല്ലാത്തതിന്റെ കാരണം ഞാന്‍ എപ്പോഴും അമ്മയുടെ കൂടെയാ എല്ലായിടത്തും പോകുന്നത്. ബിഗ് ബോസിലേക്ക് പോകുന്ന വരെ അമ്മയുടെ കൂടെയാ ഉറങ്ങുന്നത്. എനിക്ക് അങ്ങനെ എവിടെയും ഒറ്റയ്ക്ക് പോകാനോ നില്‍ക്കാനോ ഒന്നും അവസരം ഉണ്ടായിട്ടില്ല. ബിഗ് ബോസില്‍ നിന്നും ആരെങ്കിലും വ്യക്തിഹത്യ ചെയ്യുന്നതൊക്കെ വലിയ വിഷമമാണ് ഉണ്ടാക്കിയത്. ഞാനും ഫുക്രുവും തമ്മില്‍ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘു ചേട്ടനും കൂടി ഞങ്ങള്‍ ബാത്‌റൂമില്‍ എന്തോ ചെയ്‌തെന്ന് പറഞ്ഞത് വലിയ വിഷമമായി. ആളുകള്‍ കാണുന്ന പ്രോഗ്രാം അല്ലേ? ഞങ്ങള്‍ സോഫയില്‍ കാമറയ്ക്ക് മുന്നില്‍ അല്ലേ ഇരിക്കുന്നത്. അതിനെ ഇങ്ങനെയൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ ഞാന്‍ സുജോയുടെ പിറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമമായിട്ടുണ്ട്. ഞാന്‍ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നും” എലീന പറയുന്നു.
സീരിയസ് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ശരിക്കുമൊരു പ്രണയമുണ്ടെന്ന് താരം പങ്കുവച്ചു. ” വീട്ടുകാര്‍ സമ്മതിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. വീട്ടുകാര്‍ സമ്മതിച്ചാല്‍ കല്യാണം കഴിക്കും. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാര്‍ സമ്മതിക്കുമെന്നേ, ഞാന്‍ ഒറ്റമോളല്ലേ? അവര്‍ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങള്‍ കെട്ടും” എലീന പറഞ്ഞു.
Post Your Comments