ഇന്ന് വസ്ത്രധാരണത്തിന്റെ പേരിൽ പെൺകുട്ടികൾ വിമർശനങ്ങൾക്ക് വിധേയരാവുന്നു.,ത അതിന് ഞാനും ഇരയായിട്ടുണ്ട്, ഞാൻ ധരിക്കുന്ന ഡ്രസിന്റെ പണം അച്ഛനോ അമ്മയോ ഞാനോ ആണ് കൊടുക്കുക, എനിക്ക് ഇഷ്ടപ്പെട്ട ഡ്രസാണ് ധരിക്കുന്നത്, ആ ഡ്രസ് ധരിക്കുന്നതിന് വീട്ടിൽ എതിർപ്പില്ല, മറ്റുള്ളവർ എന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നത് ഞാൻ ശ്രദ്ധിക്കാറില്ല, അവരോട് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ലെന്ന് താരം വ്യക്തമാക്കി.
എന്നാൽ ഇതുകൊണ്ടൊന്നും ഞാൻ മാറാൻ പോവുന്നില്ല., മാറേണ്ട ആവശ്യമില്ല, എന്റെ സ്റ്റൈലിനെ വിമർശിക്കുന്നവരുണ്ട്, സ്റ്റൈലിഷായി വരുന്നതായിരിക്കും കുറ്റം, സോനം കപൂറാണ് എന്റെ ഫാഷൻ ഐക്കൺ, അതേ പോലെ വെൽ ഡ്രസ്ഡാകാൻ ശ്രമിക്കുന്നു., അത് എന്റെ ഇഷ്ടം ,ഞാൻ അല്പം പിടിവാശിക്കാരിയാണ്, ഒരു കാര്യം വിചാരിച്ചാൽ അതു നടക്കണമെന്നും സാനിയ.
സത്യം പറഞ്ഞാൽ ചെറിയ ഒരു ചുറ്റുവട്ടമാണ് എന്റെ ലോകം, ആ ലോകത്ത് കഴിയുന്നവർക്ക് എന്നെ വിമർശിക്കാൻ അധികാരവും അവകാശവുമുണ്ട്, അല്ലാതെ എവിടെയോ ഉള്ളവർക്ക് എന്നെ കുറ്റപ്പെടുത്താൻ എന്ത് അധികാരമാണ് ഉള്ളത്, മറ്റുള്ളവരെ പോലെ വിഷമങ്ങളുള്ള ആളാണ് ഞാനും., വളരെ വേണ്ടപ്പെട്ടവർ പരിഗണന നൽക്കുന്നില്ലെന്ന് തോന്നിയാൽ ഞാൻ തളരും., ബോൾഡ് എന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങൾ ഉണ്ടാവുമ്പോൾ സെൻസിറ്റീവാകും., അപ്പോൾ പെട്ടെന്ന് ദേഷ്യം വരും.
Post Your Comments