തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാ മണി വിവാഹത്തിനു ശേഷവും അഭിനയ രംഗത്ത് സജീവമാണ്. എന്നാല്‍ പുതിയ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം. ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നു പ്രിയാമണി തുറന്നു പറയുന്നു. ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി വ്യക്തമാക്കി.
തന്‍റെ ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും കുടുംബത്തിനും നല്ല താല്‍പ്പര്യമാണെന്നും പ്രിയമണി കൂട്ടിച്ചേര്‍ത്തു. ”പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്‍റെ ഭര്‍ത്താവ് അങ്ങനെയല്ല. വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും” പ്രിയാമണി പങ്കുവച്ചു
Post Your Comments