കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് രജനീകാന്ത് പങ്കുവച്ച ട്വീറ്റ് നീക്കം ചെയ്തു. എന്നാല്‍ ട്വീറ്റില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ടാണ് ഇത് ഡിലീറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണെന്ന് ആണ് താരം ട്വീറ്റ് ചെയ്തത്.
രാജ്യം മൂന്നാം ഘട്ടത്തിലേക്ക് മാറുന്നത് തടയാന്‍ വീടിനകത്ത് തന്നെ തുടരണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 14 മണിക്കൂര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കുന്നതോടെ രോഗം പടരുന്നത് ഒഴിവാക്കാം. ഇറ്റാലിയന്‍ സര്‍ക്കാര്‍ സമാനമായ ഒരു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആളുകള്‍ അത് പാലിച്ചില്ല, അതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നും നടന്‍ പറഞ്ഞു. എന്നാല്‍ പലരും ഈ പോസ്റ്റിനെ വിമര്‍ശിക്കുകയും 14 മണിക്കൂര്‍ വീട്ടില്‍ താമസിക്കുന്നത് എങ്ങനെ പകര്‍ച്ചവ്യാധി ഇന്ത്യയില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുമെന്ന് ചോദിച്ചു. ഇതിനു പിന്നാലെയാണ് ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടത്.
Post Your Comments