കൊറോണ വിനയായി ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വൻ വര്‍ധന; ദൃശ്യനിലവാരം വെട്ടിക്കുറച്ച് നെറ്റ്ഫ്ളിക്സ്

ദൃശ്യനിലവാരം വെട്ടിക്കുറച്ച് നെറ്റ്ഫ്ളിക്സ്

വില്ലനായി മാറുന്ന കൊറോണ രോഗവ്യാപനം ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുണ്ടാക്കിയ ഗണ്യമായ വര്‍ധനയെത്തുടര്‍ന്ന് യൂറോപ്പിലാകമാനം സ്ട്രീമിങ്ങിന്റെ ദൃശ്യനിലവാരം വെട്ടിക്കുറച്ച് നെറ്റ്ഫ്ളിക്സ്, യൂറോപ്യന്‍ യൂണിയന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നെറ്റ്ഫ്ളിക്സ് അടക്കമുളള കമ്പനികള്‍ സ്ട്രീമിങ് നിലവാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ദൃശ്യങ്ങളുടെ ഗുണനിലവാരം ഹൈ ഡെഫ്നീഷ്യനില്‍നിന്ന് സ്റ്റാന്‍ഡേഡ് ഡെഫനീഷ്യനിലേക്കാണ് മാറ്റിയത്, മുപ്പതു ദിവസത്തേക്കാണ് തീരുമാനം നടപ്പാക്കുന്നതെന്നും 25 ശതമാനത്തോളം ഇന്റര്‍നെറ്റ് ഉപയോഗം ഇതിലൂടെ കുറയ്ക്കാനാകുമെന്നും നെറ്റ്ഫ്ളിക്സ് അധികൃതര്‍ പറഞ്ഞു, യൂട്യൂബും ആമസോണ്‍ പ്രൈമും ഇത്തരത്തില്‍ സ്ട്രീമിങ്ങിന്റെ ദൃശ്യനിലവാരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് ലോകമെമ്പാടും കൊറോണ പടരുന്ന സാഹചര്യത്തില്‍ അധികപേരും വീട്ടില്‍ നിന്നാണ് ജോലിയെടുക്കുന്നത്, കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വര്‍ക്കം ഫ്രം ഹോം എടുക്കാന്‍ നേരത്തെ കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു, ദശലക്ഷണക്കിന് പേരാണ് വീട്ടില്‍ നിന്നും ജോലി എടുക്കുന്നത്, ഈ സാഹചര്യത്തില്‍ പലരും നെറ്റ് കണക്ഷന് സ്പീഡില്ലാത്തതിനാല്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്, ആ സാഹചര്യം കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയന്‍റെ നിര്‍ദേശം.

Share
Leave a Comment