തമിഴ് നാട്ടില്‍ ‘കൈദി’ എന്ന ചിത്രം വലിയ വിജയമായപ്പോള്‍ നരേന് എന്ന നടനാണ് സിനിമയില്‍ പുതുജീവന്‍ കിട്ടിയത്. ‘കൈദി’യില്‍ ഹീറോയായി അഭിനയിച്ച കാര്‍ത്തിയുമായുള്ള സൗഹൃദ സ്നേഹത്തിന്റെ കഥ വിവരിക്കുകയാണ് സൂപ്പര്‍ താരം.
‘പതിനൊന്നു വര്‍ഷം മുന്‍പ് ചെന്നൈയിലെ സത്യം തിയേറ്റര്‍ കോമ്പ്ലക്സില്‍ ഒരു സിനിമ കാണാന്‍ പോയപ്പോഴാണ് കാര്‍ത്തിയെ ആദ്യമായി പരിചയപ്പെടുന്നത്. ഏതു സിനിമയാണെന്ന് ഓര്‍മ്മയില്ല. പക്ഷെ കണ്ട സിനിമയെക്കുറിച്ച് പരസ്പരം സംസാരിച്ചപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് സിങ്കായി. പിന്നെ ഞങ്ങള്‍ കാണുക പതിവായി. കാര്‍ത്തി സെന്‍സിബിളും പാഷിനേറ്റുമാണ്. നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കക്ഷി. പല സിനിമകളും കാണുമ്പോള്‍ ഈ സിനിമ നമുക്ക് ചെയ്യാമായിരുന്നുവെന്ന് ഞങ്ങള്‍ രണ്ടുപേരും പരസ്പരം പറയുമായിരുന്നു. പത്ത് വര്‍ഷത്തിലേറെ സൗഹൃദമുണ്ടായിട്ടും ഇപ്പോള്‍ കൈദിയിലാണ് ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചത്. ‘കൈദി’യിലെ പോലീസ് ഓഫീസറുടെ റോള്‍ ആരാണ് ചെയ്യുന്നതെന്ന് കഥ കേള്‍ക്കുമ്പോള്‍ ഡയറക്ടര്‍ ലോകേഷ് കനകരാജിനോട് കാര്‍ത്തി ചോദിച്ചു ഡയറക്ടര്‍ എന്റെ പേര് പറഞ്ഞപ്പോള്‍ കാര്‍ത്തിക്കും സന്തോഷമായി. കാര്‍ത്തി തന്നെയാണ് എന്നെ വിളിച്ച് റോളിന്റെ കാര്യം പറഞ്ഞത്. ‘അഞ്ചാതെ’യ്ക്ക് ശേഷം എനിക്ക് കിട്ടുന്ന വലിയ ഒരുവസരമായിരുന്നു അത്’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നരേന് പറയുന്നു.
Post Your Comments