കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്.
”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍”- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
”ലോകത്തെ സ്തംഭിപ്പിച്ച് കോവിഡ്-19 ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാകാന്‍ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്‍കിയിരിക്കുകയാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍, രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.
ശ്രീകുമാരന്‍ തമ്പി, കമല്‍ ഹാസന്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കര്‍ഫ്യൂ എന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നത്.രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങാതിരിക്കാനായിരുന്നു നിര്‍ദ്ദേശം.
Post Your Comments