
ലോകം മുഴുവൻ കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. 13,000 പേരാണ് കൊറോണ വൈറസ് മൂലം മരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. ഇപ്പോഴിതാ കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് പറയുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്നും മണികണ്ഠന്‍ പറഞ്ഞു.
”കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാഗങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. ”- മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments