BollywoodCinemaGeneralLatest NewsNEWS

‘ഒരു കുറ്റവാളി പോലെയാണ് ഇവർ എന്നോട് പെരുമാറുന്നത്, കിടക്കുന്ന മുറി മുഴുവൻ കൊതുകും പൊടിയുമാണ്’ ; കോവ്ഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂർ പറയുന്നു

ഏറെ നാളത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ചിൽ ആയിരുന്നു ഇവർ ഇന്ത്യയിൽ മടങ്ങി എത്തിയത്.

കോവ്ഡ് -19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ കൊറോണ കാലത്തെ അനുഭവം പങ്കുവെയ്ക്കുകയാണ്. ആശുപത്രിയിൽ നിന്ന് മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ്  ഗായിക പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏറെ നാളത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ചിൽ ആയിരുന്നു ഇവർ ഇന്ത്യയിൽ മടങ്ങി എത്തിയത്. ഇന്ത്യയിൽ എത്തിയതിന് പിന്നാലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലക്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഗായികയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും തുടർന്ന് ചികിത്സ നേടുന്നതും. തുടർന്ന് ഇവർക്കെതിരെ യു പി പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ തനിയ്ക്കെതിരെ പ്രചരിക്കുന്നത് വെറും അപവാദ പ്രചരണമാണെന്നാണ് ഗായിക പറയുന്നത്. സർക്കാർ നിർദ്ദേശമില്ലാതിരുന്നതു കൊണ്ട് മാത്രമാണ് താൻ സെൽഫ് ക്വാറന്റൈനിൽ ഇരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.

രാവിലെ 11 മണി മുതൽ ഞാൻ ഇവിടെയുണ്ട്.എന്നാല്‍ എനിക്ക് തന്നത് ഒരു ചെറിയ ബോട്ടില്‍ വെള്ളം മാത്രമാണ്. കഴിക്കാന്‍ എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് പഴവും ഒരു ഓറഞ്ചും മാത്രമാണ് ലഭിച്ചത്, അതില്‍ ഈച്ചകളും വന്നിരിക്കുന്നു. എനിക്ക് നല്ല വിശപ്പുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് മരുന്നുകള്‍ പോലും തന്നിട്ടില്ല കൂടാതെ താൻ കൊണ്ടുവന്ന ഭക്ഷണം പോലും അവർ എന്നിൽ നിന്ന് എടുത്തുമാറ്റി.അലര്‍ജിയുള്ളതിനാല്‍ ചില ഭക്ഷണങ്ങള്‍ എനിക്ക് കഴിക്കാനും പറ്റില്ല.എനിക്ക് വല്ലാതെ വിശക്കുന്നും ദാഹിക്കുന്നുമുണ്ട്. എനിക്ക് പനിയുണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇവിടത്തെ അവസ്ഥ പരിതാപകരമായി തോന്നുവെന്നും കനിക പറഞ്ഞു.

ഒരു കുറ്റവാളി പോലെയാണ് ഇവർ എന്നോട് പെരുമാറുന്നത്. താൻ കിടക്കുന്ന മുറി മുഴുവൻ കൊതുകും പൊടിയുമാണ്. അത് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല, ഇവിടെ ഇങ്ങനെയുള ചികിത്സയെ ലഭിക്കു എന്നുളള മറുപടിയാണ് ലഭിച്ചതെന്നും ഗായിക പറഞ്ഞു. നിലവിൽ കനിക കപൂർ ഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഉളളത്.

എയർപോർട്ടിൽ സ്ക്രീനിങ് ഒഴിവാക്കി ഞാൻ ബാത്ത് റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നത് വെറും അപവാദ പ്രചരണം മാത്രമാണ്. എന്നാൽ വിദേശത്ത് നിന്ന് വരുന്നവർ സെൽഫ് ക്വാറന്റൈനിൽ കഴിയണമെന്നുളള നിർദ്ദേശം സർക്കാർ നൽകിയിരുന്നില്ല. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നത് കനിക കപൂർ ചോദിച്ചു? മുംബൈ വിടും വരെ തനിയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.താൻ ഒരു വലിയ പാർട്ടിയും നടത്തിയിരുന്നില്ല. ഒരു ബർത്ത്ഡേ പാർട്ടിയിൽ മാത്രമാണ് പങ്കെടുത്തത്. അതും താൻ അതിഥിയായിട്ടായിരുന്നു എത്തിയിരുന്നത്. നിരവധി രാഷ്ട്രീയക്കാരും പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം ലക്ഷണങ്ങൾ കണ്ടതോടെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു എന്നും കനിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button