CinemaGeneralLatest NewsMollywoodNEWS

തലയുയർത്തി ഇന്ദ്രൻസ്; താൻ അഭിനയിച്ച ചിത്രങ്ങൾ മത്സരത്തിനുള്ളതിനാൽ ചലച്ചിത്ര ജനറല്‍ കൗണ്‍സിലില്‍ അംഗമാകില്ലെന്ന് താരം

ഇന്ദ്രന്‍സ് ഉള്‍പ്പടെ അഞ്ചുപേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍

പ്രശസ്ത മലയാള നടൻ ഇന്ദ്രന്‍സ് സംസ്ഥാന ചലച്ചിത്ര ജനറല്‍ കൗണ്‍സിലില്‍ അംഗമാകാനില്ലെന്ന് വ്യക്തമാക്കി , ഇന്ദ്രന്‍സ് അഭിനയിക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനാലാണ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നും അദ്ദേഹം ഒഴിവായത് , ഇക്കാര്യം മന്ത്രി എ കെ ബാലനെ അറിയിക്കുകയും തന്നെ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

താരം കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഇന്ദ്രന്‍സ് കൗണ്‍സിലില്‍ അംഗത്വം നിരസിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രന്‍സ് ഉള്‍പ്പടെ അഞ്ചുപേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാൽ ഇന്ദ്രന്‍സിന് പുറമെ, പ്രേംകുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരാണ് മറ്റ് കൗണ്‍സില്‍ അംഗങ്ങളായത്.

shortlink

Related Articles

Post Your Comments


Back to top button