BollywoodCinemaGeneralLatest NewsNEWS

ആരാധകരുടെ ശല്യം ഉണ്ടാകാതിരിക്കുവാനായി ആശുപത്രി മുഴുവൻ ബുക്ക് ചെയ്തു; ഹേമമാലിനിയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

ആരാധകര്‍ കാരണം പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാനായിരുന്നു ഇതെന്നും ഹേമാ മാലിനി

തന്റെ പ്രിയ മക്കളായ മക്കളായ ഇഷ, അഹാന എന്നിവരെ പ്രസവിക്കുമ്പോള്‍ തനിക്കായി ഒരു ആശുപത്രി മുഴുവന്‍ ഭര്‍ത്താവ് ധര്‍മേന്ദ്ര ബുക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തി ഹേമാ മാലിനി, ആരാധകര്‍ കാരണം പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാനായിരുന്നു ഇതെന്നും ഹേമാ മാലിനി ഒരു പരിപാടിക്കിടെ വ്യക്തമാക്കി.

തന്റെ ”ഇഷയെയും അഹാനെയെയും പ്രസവിക്കുമ്പോള്‍ അദ്ദേഹം ആശുപത്രി മുഴുവന്‍ എന്റെ പേരില്‍ ബുക്ക് ചെയ്തിരുന്നു, ആരാധകര്‍ കാരണം എനിക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നതു കൊണ്ടായിരുന്നു” എന്ന് ഹേമാ മാലിനി പറഞ്ഞു, ബ്രെഡ് പോഹ എന്ന പലഹാരം ഉണ്ടാക്കാന്‍ പഠിച്ചതിനെ കുറിച്ചും ഹേമാ മാലിനി പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് 1980ലാണ് നടനും നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ ധര്‍മേന്ദ്രയും ഹേമാ മാലിനിയും വിവാഹിതരാകുന്നത്, 1981ലാണ് മകള്‍ ഇഷ ജനിച്ചത്. 1985ല്‍ മകള്‍ അഹാനയും ജനിച്ചു

shortlink

Related Articles

Post Your Comments


Back to top button