സംവിധാനം വിട്ടു മലയാള സിനിമയില്‍ അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുന്ന ജോണി ആന്റണി അന്തരിച്ചു പോയ നടന് കൊച്ചിന് ഹനീഫയുടെ അതേ ശൈലിയില്‍ അഭിനയിക്കുന്ന നടനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ന്യൂജനറേഷന് കൊച്ചിന് ഹനീഫ എന്ന് വിളിക്കുന്ന ജോണി ആന്റണി അത്തരമൊരു വിശേഷണത്തിനു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ്.
‘ലെജന്‍ഡായ അദ്ദേഹവുമായൊന്നും എന്നെ താരതമ്യം ചെയ്യരുതേ. എന്റെ കൊച്ചി രാജാവില്‍ മാത്രമാണ് ഹനീഫിക്ക ഇല്ലാതിരുന്നത്. അന്നദ്ദേഹം തമിഴില്‍ ശങ്കറിന്റെ പടത്തിന്റെ തിരക്കിലായിരുന്നു. തോപ്പില്‍ ജോപ്പന്റെ കഥാകൃത്തായ നിഷാദ് കോയയ്ക്ക് എന്നെ അഭിനയിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം എഴുതിയ സുഗീതിന്റെ ‘ശിക്കാരി ശംഭു’വില്‍ ഒരു വൈദികന്റെ റോള്‍ മാറ്റിവെച്ചു. നിര്‍മ്മാതാവ് ലോറന്‍സും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. ‘ഡ്രാമ’യില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന് രഞ്ജിത്ത് ആണ് പറഞ്ഞത് ‘നീ നന്നായി ചെയ്യുന്നുണ്ടല്ലോ’ എന്ന്. അത് പ്രശ്നമായി. അതുവരെ കൂളായിരുന്ന ഞാന്‍ ബാക്കി സീനൊക്കെ രണ്ടും കല്‍പ്പിച്ച് ചെയ്യുകയായിരുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ നല്ലൊരു വേഷമാണ് ലഭിച്ചത്. ആത്മാര്‍ഥത ഇച്ചിരി കൂടുതലുള്ള ഒരു ഡോക്ടര്‍ കഥാപാത്രം’.
Post Your Comments