GeneralLatest NewsMollywood

വിവേകത്തോടെയുള്ള പിന്‍മാറ്റം നമുക്ക് വിജയം നല്‍കും എന്നും തിരിച്ചറിയണം; മഞ്ജു വാര്യര്‍

പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാര്‍ത്ഥന, ഉറ്റവരുടെ കരുതല്‍ എന്നിവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലില്‍ നമുക്ക് മുതല്‍ക്കൂട്ടാവാറുണ്ട്.

കൊറോണ ഭീതിയിലാണ് ലോകം. രാജ്യം ഒറ്റക്കെട്ടായിഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഈ പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് പ്രചോദനവുമായി നടി മഞ്ജു വാര്യര്‍. ജീവിതത്തില്‍ നിരവധി പേര്‍ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്നും പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഇതിലൂടെ തന്നെയായിരിക്കും എന്നുമാണ് താരം പറയുന്നത്. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മഞ്ജുവിന്റെ വാക്കുകള്‍

‘ഐസൊലേഷന്‍, ക്വാറന്റീന്‍ തുടങ്ങിയ വാക്കുകളൊക്കെ കേട്ടു മടുത്തു എന്നതാണ് പൊതുമനോഭാവം. ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുള്ളവരാണ് ഏറെപ്പേരും. പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാര്‍ത്ഥന, ഉറ്റവരുടെ കരുതല്‍ എന്നിവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലില്‍ നമുക്ക് മുതല്‍ക്കൂട്ടാവാറുണ്ട്. പരിശീലനമില്ലാതെ പൊടിപിടിച്ചു കിടക്കുന്ന പല കഴിലുകളും, അത് പാട്ടോ നൃത്തമോ ചിത്രരചനയോ എന്തുമാകട്ടേ, അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്. പുറമേ പോരാടിയുള്ള വിജയം മാത്രമല്ല നമുക്ക് സന്തോഷം നല്‍കുന്നത്. വിവേകത്തോടെയുള്ള പിന്‍മാറ്റം നമുക്ക് വിജയം നല്‍കും എന്നും തിരിച്ചറിയണം.’

https://www.facebook.com/theManjuWarrier/videos/535831910681874/

shortlink

Related Articles

Post Your Comments


Back to top button