CinemaGeneralHollywoodLatest NewsNEWS

ഒമ്പത് വര്‍ഷം മുന്‍പ് കൊറോണ പ്രവചിച്ച ചിത്രം; ഇന്റര്‍നെറ്റില്‍ തരംഗമായി ‘കണ്ടേജിയന്‍’

2011ല്‍ സ്റ്റീവന്‍ സോഡെന്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്.

ലോകം മുഴുവൻ കൊറോണ ഭീതിയില്‍ കഴിയുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന വൈറസ് നിരവധി രാജ്യങ്ങളിലായി 13,599 പേരുടെ ജീവനാണ് എടുത്തത്. 316,662 പേർക്കാണ് നിലവിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ലോകമെമ്പാടും കൊറോണ പടരുന്ന സമയത്ത് ഇന്റര്‍നെറ്റില്‍ ഒരു ഹോളിവുഡ് ചിത്രം തരംഗമായികൊണ്ടിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്നേ കൊറോണ പ്രവചിച്ച കണ്ടേജിയന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് വീണ്ടും തരംഗമാവുന്നത്. 2011ല്‍ സ്റ്റീവന്‍ സോഡെന്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്. കൊറോണ ആഗോള മഹാമാരിയായി പടരുന്ന സമയത്ത് ഒമ്പത് വര്‍ഷം മുന്‍പ് ഇങ്ങനെയൊരു രോഗവും അതുണ്ടാക്കുന്ന ദുരന്തവും പ്രവചിച്ച സിനിമയാണ് കണ്ടേജിയന്‍.

ചൈനയില്‍ നിന്നും വ്യാപിക്കുന്ന ഒരു വൈറസ് ലക്ഷങ്ങളെ കൊന്നൊടുക്കുന്നതായിരുന്നു സിനിമയുടെയും പ്രമേയം. ചിത്രത്തില്‍ ബിസിനസ് ആവശ്യത്തിനായി ഹോങ്കോങ്ങിലെത്തുന്ന ബെത്ത് എന്ന സ്ത്രീക്ക് മാംസ മാര്‍ക്കറ്റില്‍ നിന്നും വൈറസ് ബാധിക്കുന്നു. തിരികെ അമേരിക്കയിലെത്തിയ ഇവര്‍ വീട്ടില്‍ കുഴഞ്ഞു വീഴുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നാലെ അവരുടെ മകനും സമാന രീതിയില്‍ മരിക്കുന്നു. രണ്ട് മരണങ്ങളുടെയും കാരണം മാരകമായ വൈറസാണെന്ന് തെളിയുന്നു. എം ഇ വി-1 എന്നായിരുന്നു ചിത്രത്തില്‍ വൈറസിന്റെ പേര്. വൈറസിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധമാര്‍ഗം വികസിപ്പിക്കുമ്പോഴേക്കും ലോകത്താകെ ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തില്‍ കാണിച്ചത്.

ആളൊഴിഞ്ഞ വിമാനത്താവളങ്ങള്‍, തിരക്കില്ലാത്ത ഒറ്റപ്പെട്ട നഗരങ്ങള്‍, ഏകാന്ത വാസത്തില്‍ അഭയം തേടിയ ജനങ്ങള്‍, രോഗികള്‍ക്കായി ക്വാറന്റൈന്‍ വാര്‍ഡുകള്‍ തുടങ്ങിയവ കണ്ടേജിയനിലും കാണിച്ചിരുന്നു. മാറ്റ് ഡാമന്‍, മരിയോണ്‍, ലോറന്‍സ് ഫിഷ്‌ബേണ്‍, ജൂഡ്‌ലോ, കേറ്റ് വിന്‍സ്ലെറ്റ്, ഗിന്നത്ത് പാള്‍ട്രോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എന്നാൽ കണ്ടേജിയന്‍ വെറും ഒരു സിനിമ ആയിരുന്നോ? അതോ കൊറോണ വിപത്തിനെപറ്റിയുളള മുന്നറിയിപ്പ് ആയിരുന്നോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button