ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഷോയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് എലീന പടിക്കൽ. സുനിതാ ദേവദാസിന് നല്കിയ അഭിമുഖത്തിലാണ് എലീന ഇതിനെ കുറിച്ച് പറയുന്നത്. തന്നെ എല്ലാവരും ഫേക്ക് ആണെന്ന് വിളിച്ച് നടന്നതിനെ കുറിച്ചും പിന്നീട് എല്ലാവരുമായി സ്നേഹത്തിലായതിനെ കുറിച്ചുമെല്ലാം എലീന മനസ് തുറന്നിരിക്കുകയാണ്.
അവിടെ ഞാനും ഫുക്രുവും ഷാജി ചേട്ടനും മഞ്ജു ചേച്ചിയും ഒരു ഫാമിലി പോലെ ആയിരുന്നു.എനിക്കത് ഭയങ്കര ഇഷ്ടമായിരുന്നു. ആര്യ ചേച്ചിയും ദയ ചേച്ചിയും വീണ ചേച്ചിയുമൊക്കെ ഫാമിലിയില്‍ ഉണ്ടായിരുന്നു. ഞാന്‍ പൊതുവേ ഒരു ഹാപ്പി സോള്‍ ആണ്. അത്രയും സഹിക്കാന്‍ പറ്റാതെ വന്നാലേ കരയുകയുള്ളു. അല്ലെങ്കില്‍ സന്തോഷമായി എല്ലാ ജോലിയൊക്കെ ചെയ്തു കറങ്ങി നടക്കും. ഫുക്രുവൊക്കെ ആദ്യം ഫേക്ക് എന്ന് വിളിക്കുമായിരുന്നു. എനിക്ക് പിന്നീട് ഇവരോടൊക്കെ അന്വേഷിച്ചപ്പോള്‍ അതിന്റെ കാരണമായി മനസിലായത് എന്റെ എനര്‍ജിയും ജോലിയെടുക്കലുമൊക്കെയാണ്. എന്നോട് ആര് എന്ത് പറഞ്ഞാലും ഞാന്‍ മുഖം കറുപ്പിക്കാതെ ചെയ്യും. ഇപ്പോ ഒരു ഗ്ലാസ് വെള്ളം താ. അതിങ്ങെടുക്ക്. ഇതെടുക്കൂ അങ്ങനെ എന്ത് പറഞ്ഞാലും എനിക്ക് ചെയ്യാന്‍ മടിയില്ല. അത് പോലെ എല്ലാ ജോലിയും ചെയ്യും. പിന്നെ എന്നെ അമ്മ പഠിപ്പിച്ച കുറേ കാര്യങ്ങളുണ്ട്. അതൊക്കെ ഫോളോ ചെയ്യും എലീന പറഞ്ഞു.
ഞാന്‍ എപ്പോഴും ആക്ടീവാണ്. ഞാന്‍ തെറ്റ് ചെയ്തെന്ന ആരെങ്കിലും പറഞ്ഞാല്‍ അത് അക്സപ്റ്റ് ചെയ്യും. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ പറയും ഇങ്ങനെയാവാന്‍ ആര്‍ക്കും പറ്റില്ല എന്ന്. ഇത് അഭിനയിക്കുകയാണെന്നും ഞാന്‍ ഫേക്ക് ആണെന്നുമൊക്കെ പറയും. ഫേക്ക് ആണെങ്കില്‍ എത്ര ദിവസം അങ്ങനെ ഇരിക്കാന്‍ പറ്റും? ഞാന്‍ അവിടെ ചെന്ന അന്ന് മുതല്‍ ഇറങ്ങുന്ന വരെയും അങ്ങനെ തന്നെയായിരുന്നു. അത് പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും മനസിലായി. ആര്യ ചേച്ചിക്കൊക്കെ ആദ്യം തെറ്റിദ്ധാരണ ഉണ്ടായിരുന്നു. പിന്നീട് മാറി. രജിത്തേട്ടന് പോലും എന്നെ ആട്ടിന്‍ തോലിട്ട ചെന്നായ എന്നൊക്കെ വിളിച്ചിട്ടുണ്ടെങ്കിലും ഇതേ രജിത്തേട്ടന് തന്നെ പറഞ്ഞിട്ടുണ്ട്, അച്ഛനമ്മമാര്‍ നന്നായി വളര്‍ത്തിയ ഒരു പെണ്‍കുട്ടിയാണ് ഞാനെന്ന്. ഇത് പോലത്തെ പെണ്‍കുട്ടികള്‍ ഈ തലമുറയില്‍ കുറവാണെന്നും പറഞ്ഞിട്ടുണ്ട്.
രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് ശരിക്കും തെറ്റായി പോയി. രേഷ്മ ശരിക്കും കണ്ണിന് സുഖമില്ലാത്ത ആളാണ്. മുളക് തേച്ച അവളുടെ കണ്ട് കണ്ട് ഞാന്‍ പേടിച്ച് പോയി. ചോര കളര്‍ ആയിരുന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ലെന്നും എലീന പറഞ്ഞു.
Post Your Comments