‘ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്ക് കാരണമായിരുന്നു. എന്നാൽ ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ ശേഷം സമ്പര്‍ക്ക വിലക്ക് ലംഘിച്ച് കനിക ലക്നൗവില്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങ് എംപിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി ഭവനില്‍ എംപിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ദുഷ്യന്ത് സിങ് പങ്കെടുത്തു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിയിലാവുകയും കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടർന്ന് കനികയ്ക്കെതിരേ സൈബര്‍ ആക്രമണം ശക്തമായി.
എന്നാല്‍ ഗായിക കനിക കപൂറിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് കനിക ധില്ലണ്‍ ആണ്. കനിക കപൂറിനെതിരെയുള്ള രോഷം ആള് മാറി കനിക ധില്ലണിനെതിരെയും രൂക്ഷമാവുകയാണ്. ഇപ്പോഴിതാ ഇവരെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ധില്ലണ്‍.
”സര് വൈറസ് നിങ്ങളുടെ ബുദ്ധിയെയും ബാധിച്ചോ? എല്ലാ കനികയെയും നിങ്ങള്‍ക്ക് ജയിലില്‍ അടയ്ക്കണോ? പേര് സൂരജ് എന്നാണ് എന്നാല്‍ തലയ്ക്കകത്ത് അന്ധകാരമാണ്..നിങ്ങളുടെ ബുദ്ധി ഉപയോഗിക്കൂ…സ്നേഹം പകരൂ…വീട്ടിലിരിക്കൂ…കൈ സോപ്പ് ഉപയോഗിച്ച് കഴുകൂ..” കനിക ട്വീറ്റ് ചെയ്തു.
Post Your Comments