മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസൺ ടുവിലൂടെ മലയാളികൾക്ക് സുപരിചിതരാണ് മോഡലായ സുജോ. മത്സരാര്‍ഥിയായ അലസാന്‍ട്രയുമായി താരം പ്രണയത്തില്‍ ആണെന്ന് ചര്‍ച്ചയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തായ സഞ്ജന രംഗത്ത് എത്തുകയും ചെയ്തിരുന്നു.
സുജോ – സഞ്ജന സൗഹൃദവുമായി ബന്ധപ്പെട്ട്, ബിഗ് ബോസ് ഹൗസിലുണ്ടായ ചില സംഭവവികാസങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ സഞ്ജനയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍. ബിഗ് ബോസ് സീസൺ ടു കൊറോണ ഭീതിയെത്തുടർന്ന് ബിഗ് ബോസ് ഷോ നിർത്തി വച്ച്, സുജോ പുറത്തു വന്നിരിക്കുകയാണ്.
നമ്മളുടെ വലയത്തെ തകർക്കാൻ ഒരു ദുഷ്ടശക്തിക്കും കഴിയില്ലെന്നാണ് സഞ്ജന കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സുജോയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷമാണ് താരത്തിന്റെ കുറിപ്പ്.
ഇത് ആരെയോ ഒളിയമ്പെയ്തതാണെന്നാണ് ആരാധകർ പറയുന്നത്.
Post Your Comments