ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിൽ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ആലിയയുടെ പിറന്നാള്‍ ദിനത്തില്‍ റണ്‍ബീര്‍ പങ്കെടുത്തി രുന്നതിനെ തുടർന്നാണ് ഗോസിപ്പുകള്‍ ശക്തമാകുന്നത്.
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആലിയയുടെ പിറന്നാള്‍ ദിനത്തില്‍ റണ്‍ബീര്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഗോസിപ്പുകള്‍ ശക്തമാകുന്നത്.
ഇപ്പോഴിതാ ആലിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തോട് ഗോസിപ്പുകള്‍ക്ക് വിരാമമായിരിക്കുകയാണ്. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വീട്ടിലിരുന്ന് സൂര്യാസ്തമനം കാണുകയാണെന്ന് ആലിയ കുറിച്ചു. ചിത്രം പകര്‍ത്തിയിരിക്കുന്നത് തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ റണ്‍ബീര്‍ കപൂറാണെന്നും എല്ലാവരും വീട്ടിലിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആലിയ കുറിച്ചു.
View this post on Instagram
രണ്ടു വര്‍ഷത്തിലേറെയായി റണ്‍ബീറും ആലിയയും പ്രണയത്തിലാണ്. ഡിസംബര്‍ മാസത്തില്‍ ഇവര്‍ വിവാഹിതരാകുമെന്ന് ഓപ്പണ്‍ മാഗസിനില്‍ സിനിമാ നിരൂപകന്‍ രാജീവ് മസന്ദ് വ്യക്തമാക്കിയിരുന്നു.
Post Your Comments