
മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ അച്ഛൻ സുകുമാരനും പൃഥ്വിരാജും തമ്മിലുള്ള മാനറിസത്തിലെ ഒരു സാമ്യം ചൂണ്ടികാണിക്കുകയാണ് സുപ്രിയ.സംസാരിക്കുന്നതിനിടയിൽ കൈ ചെവിയിൽ സ്പർശിക്കുന്ന അച്ഛന്റെ മാനറിസം പിൻതുടരുകയാണ് പൃഥ്വിയും. വിവിധ അവസരങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ ഇതേ രീതി പൃഥ്വി പിൻതുടർന്നതായി കാണാം. നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
View this post on Instagram
Like father like son! #TheSukumarans#Achhan&Magan♥️#MissingNajeebWhoIsShootingInJordan
‘അപ്പന്റെ മോൻ തന്നെ’ എന്നാണ് കൂടുതൽ പേരും പറയുന്നത്. ‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗിനായി ജോർദ്ദാനിലാണ് താരം ഇപ്പോൾ.
‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു കുറച്ചു മാസങ്ങളായി പൃഥ്വി. സിനിമയിൽ നിന്നും താൽക്കാലികമായ ബ്രേക്ക് എടുത്ത താരം ചിത്രത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറക്കുകയായിരുന്നു. 30 കിലോയിൽ അധികം ശരീരഭാരമാണ് കഥാപാത്രത്തിനായി പൃഥ്വി കുറച്ചത്.
Post Your Comments