.കൊറോണ വൈറസിന്റെ തീവ്രത കണക്കിലെടുത്ത് സീരിയല്‍ മേഖലയും ചിത്രീകരണവും നിര്‍മ്മാണവും നിര്‍ത്തുന്നു. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമാ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെ യാണ് സീരിയൽ മേഖലയും ഇങ്ങനെ ഒരു തീരുമാനം എടുത്തത്.മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി 17ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയും പൊലീസ് മേധാവിയും അടക്കമുള്ള അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും പറയുന്നു. എല്ലാ ചാനലുകളെയും ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ തീരുമാനിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.മാര്‍ച്ച് 31 വരെ ചിത്രീകരണം നിര്‍ത്തി വെക്കാനാണ് മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ തീരുമാനം.
അതേസമയം മാര്‍ച്ച് 18 ,19 തിയ്യതികളില്‍, അടിയന്തര പ്രാധാന്യം ഉണ്ടെങ്കില്‍ മാത്രമേ സീരിയല്‍ ചിത്രീകരണം നടത്താവൂ എന്നും മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.
Post Your Comments