ലോകമെമ്പാടും കോവിഡ് 19 ഭീതി പടർത്തുമ്പോൾ കൊറോണ വൈറസിനെ എതിരിടാൻ നഞ്ചമ്മയുടെ പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ബ്രേക്ക് ചെയിനിന് പിന്നാലെ ഹ്രസ്വചിത്രവുമായി കേരളപൊലീസ്. കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ കൈകൾ ശുചിയാക്കിവെയ്ക്കേണ്ടതിന്റെ പ്രധാന്യം കേവലം രണ്ട് മിനുട്ട് നീളുന്ന ഹ്രസ്വചിത്രത്തിലൂടെ മനോഹരമായി പൊലീസ് ആവിഷ്കരിച്ചിരിക്കുന്നു. ലൂസിഫറിലെ പശ്ചാത്തല സംഗീതത്തിനെയാണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ വരുന്നതാണ് വിഡിയോയുടെ പ്രമേയം. ആദ്യം ഇയാൾ വൈറസിനെ ഭയക്കുകയും എന്നാൽ പിന്നീട് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുന്നതുമാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊറോണ പാഞ്ഞെത്തിയാലും ബ്രേക്ക് ദ ചെയിനിലൂടെ തടുക്കാം എന്ന സന്ദേശമാണ് കേരള പൊലീസ് ഇതിലൂടെ നൽകുന്നത്
Post Your Comments