തുളസിദാസിന്റെ സിനിമയില്‍ സഹസംവിധായകനായിട്ടായിരുന്നു ജോണി ആന്റണി എന്ന സംവിധായകന്റെ തുടക്കം. ജയറാം, ഉര്‍വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുളസിദാസ് സംവിധാനം ചെയ്ത ‘ചാഞ്ചാട്ടം’ എന്ന ചിത്രത്തിന് ക്ലാപ്പടിച്ചു കൊണ്ടായിരുന്നു ജോണി ആന്റണിയുടെ ആദ്യ എന്ട്രി. ‘ഉദയപുരം സുല്‍ത്താന്‍’ എന്ന സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യുമ്പോള്‍ ദിലീപ് ആണ് തന്നോട് ആദ്യമായി ആ ചോദ്യം ചോദിച്ചതെന്നും ജോണി ആന്റണി വെളിപ്പെടുത്തുന്നു.
‘നാട്ടുകാരനായ ജോക്കുട്ടന്‍ പാലാക്കുന്നേലാണ് പരിചയമുള്ള ഏക സിനിമാക്കാരന്‍. അദ്ദേഹം വഴി ചെന്നൈയിലെത്തി. ചാഞ്ചാട്ടത്തില്‍ തുളസിദാസിന്റെ സഹായിയായി. കമലിന്റെ സെറ്റില്‍ മോഹന്‍ലാലിനെ ഉഗ്രനായി അനുകരിക്കുന്ന പുതിയ പയ്യന്‍ അസിസ്റ്റന്റായി കയറിയതറിഞ്ഞു. കുശുമ്പിന്റെ കുരുപൊട്ടിയാണ് പരിചയപ്പെടാന്‍ ചെന്നത്. ദിലീപ് ആണ് കക്ഷി. നേരില്‍ പരിചയപ്പെട്ടതോടെ കൂട്ടായി. നടനകാണമെന്നു അന്നേ വലിയ ആഗ്രഹമുണ്ടായിരുന്നു. ഉള്ള സൗന്ദര്യത്തില്‍ അന്നേ വലിയ ശ്രദ്ധയായിരുന്നു. ഉദയപുരം സുല്‍ത്താന്റെ സെറ്റില്‍ ദിലീപ് ചോദിച്ചു. ‘നീ സംവിധാനം ചെയ്യുന്നില്ലേ’ എന്ന്. നിങ്ങളൊന്നും ഡേറ്റ് തരില്ലല്ലോ എന്ന് ഞാനും തിരിച്ചടിച്ചു. നീ ഒരെണ്ണം സംഘടിപ്പിക്കൂ. നമുക്ക് ചെയ്യാം എന്ന് ദിലീപ് പ്രോത്സാഹിപ്പിച്ചു. (മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments