CinemaGeneralLatest NewsMollywoodNEWS

സുജോയെ കണ്ടപ്പോള്‍ ഗെയിം മറന്നു; ജനുവിനായ കുറേ ഫീലിംഗ്‌സാണ് ആ സമയത്തുണ്ടായത് ; വെളിപ്പെടുത്തലുമായി സാന്‍ഡ്ര

ടാസ്‌ക്കിനിടയിലാണ് സുജോ തന്നെ പ്രൊപ്പോസ് ചെയ്തത്. ആത്മാര്‍ത്ഥമായാണ് അതെന്നാണ് തോന്നിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയത്. മത്സരാര്‍ഥികള്‍ക്കിടയിലെ കണ്ണിനസുഖവും മറ്റ് ശാരാരിക അവശതകള്‍ മൂലം ചിലരുടെ സ്വയം പുറത്തുപോകലും പരുക്കുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമൊക്കെ ഷോയെ പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും കൗതുകത്തോടെ നിലനിര്‍ത്തി. ബിഗ് ബോസ് തുടങ്ങി 75-ാം ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഷോ അവസാനിച്ചത്. ഇപ്പോഴിതാ ഷോയിലെ മത്സരാര്‍ഥിയായ സാന്‍ഡ്ര സുജോയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സാന്‍ഡ്ര ഈ കാര്യം പറയുന്നത്.

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും സാന്‍ഡ്ര പറയുന്നു. പുതിയ ചില ഇഷ്ടങ്ങളൊക്കെയുണ്ട് ഇപ്പോള്‍. നട്ടെല്ലില്ലാത്ത ഒരാളെ വേണ്ട. നാട്ടുകാര്‍ എന്ത് കരുതുമെന്ന് വിചാരിച്ച് സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കുന്നയാളെ വേണ്ട. അവനവനായി ജീവിക്കുന്നയാളെ മതിയെന്നും താരം പറയുന്നു. ആരേയും അമിതമായി വിശ്വസിക്കരുത്, അമിതമായി ഇമോഷണലാവരുത്, ക്ഷമ വേണം ഇതൊക്കെയാണ് ബിഗ് ബോസ് പഠിപ്പിച്ച പാഠങ്ങളെന്നും സാന്‍ഡ്ര വ്യക്തമാക്കി.

ടാസ്‌ക്കിനിടയിലാണ് സുജോ തന്നെ പ്രൊപ്പോസ് ചെയ്തത്. ആത്മാര്‍ത്ഥമായാണ് അതെന്നാണ് തോന്നിയത്. അമ്മച്ചിവീട് ടാസ്‌ക്കില്‍ കാമുകികാമുകന്‍മാരായി അഭിനയിച്ചിരുന്നു. ജനുവിനായ കുറേ ഫീലിംഗ്‌സാണ് ആ സമയത്തുണ്ടായത്. ശരിക്കുമുള്ള ഫീലായിരുന്നു സുജോ അങ്ങനെയാണ് പെരുമാറിയത്.

കണ്ണിന് അസുഖം വന്ന് പുറത്തേക്ക് പോയത് വലിയൊരു അനുഗ്രഹമായിരുന്നു. സുജോയുടെ പുറകെ നടക്കുന്നതും സുജോ നിരസിക്കുന്നതും വീണ്ടും താന്‍ പുറകെ പോവുന്നതുമാണ് പ്രേക്ഷകര്‍ കണ്ടതെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. സുജോയ്ക്ക് കാമുകിയുണ്ടെന്നും സീരിയസ് ബന്ധമാണ് അതെന്നും അറിഞ്ഞതും അപ്പോഴായിരുന്നു. സുജോയും താനുമായുണ്ടായ അടുപ്പത്തെക്കുറിച്ച് പറഞ്ഞ് ആ കുട്ടി ബഹളമുണ്ടാക്കിയെന്നും അറിഞ്ഞിരുന്നു.

സുജോയുടെ ഗേള്‍ ഫ്രണ്ട് എന്ന തരത്തില്‍ കഥ കേട്ടിരുന്നു. എക്‌സാണോ അല്ലാതെയുള്ളതാണോയെന്ന് സുജോ ഒരിക്കല്‍പ്പോലും പറഞ്ഞിരുന്നില്ല. അങ്ങനെയൊരാളില്ലെന്ന് കരുതിയാണ് താന്‍ അടുത്തതെന്നും സാന്‍ഡ്ര പറയുന്നു. സുജോ അക്കാര്യത്തില്‍ ഫേക്കായിരുന്നില്ലെന്നാണ് വിശ്വസിക്കുന്നത്. അയാളുടെ ബോഡി ലാംഗ്വേജില്‍ നിന്നും കിട്ടിയ വൈബ് പോസിറ്റീവായിരുന്നു.

സുജോയുമായുള്ള അടുപ്പത്തിനിടയില്‍ ഗെയിം മറന്നുവെന്നത് ശരിയാണ്. പുറത്ത് പോവുന്നത് വരെ ബ്ലൈന്‍ഡായിരുന്നു. സുജോയെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റം പറയില്ല. താനും തെറ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരും അറിഞ്ഞുള്ള ബന്ധമായിരുന്നു അത്. പവന്‍ പറഞ്ഞ കാര്യം സുജോ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു. അത് താന്‍ വിശ്വസിച്ചു. പുറത്ത് ഗേള്‍ ഫ്രണ്ടുണ്ടായിട്ട് സുജോ എന്തിന് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല.

രണ്ടാം വരവില്‍ കാര്യങ്ങള്‍ പാടെ മാറിയിരുന്നു. പുറത്ത് സുജോയ്ക്ക് സീരിയസ് റിലേഷനുണ്ടെന്നറിഞ്ഞതോടെ താന്‍ അകലുകയായിരുന്നു. എന്നാല്‍ ഗെയിമിനും ടാസ്‌ക്കിനുമിടയില്‍ സുജോ തന്നെ അവഗണിക്കുന്നത് വിഷമമുള്ള കാര്യമായിരുന്നു. എന്നാൽ ഒരാളുമായി അധിക സമയം പിണങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അടുത്ത ടാസ്‌ക്കില്‍ മിണ്ടേണ്ടി വരും. സുജോ ദേഷ്യം പ്രകടിപ്പിക്കുമ്പോഴും പോയി സംസാരിക്കുകയായിരുന്നു സാന്‍ഡ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button