വൈൽഡ് കാർഡ് എൻട്രിയിലൂടെ ബോസിലെത്തിയ മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയയുടെ ഹൗസ് എൻട്രി പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. ചെറിയ കാര്യങ്ങൾക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു.
എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തിയിരുന്നത് ഡോക്ടർ രജിത് കുമാറിനോടായിരുന്നു. എന്നാൽ ഹൗസിൽ തങ്ങളുടെ പേരുകൾ ചർച്ചയായി തുടങ്ങിയപ്പോൾ രജിത് തന്നെ സ്വമേധയാൽ ദയയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാതെ അദ്ദേഹത്തോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത് എത്തിയിരുന്നു
കഴിഞ്ഞ ദിവസം ദയ ഫേസ്ബുക്കിൽ പങ്കുവെച്ച കവർ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ദയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രജിത് ആരാധകർ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോൾ ദയ തന്നെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ചിത്രം ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടേ…. ഈ ജന്മത്ത് എനിക്ക് വിവാഹം, ഭർത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സിൽ നടന്നു 22 വയസ്സിൽ തീർന്നു ഓർമ്മിക്കാൻ ഈ ഓർമ്മ മതി. എനിക്ക് എന്റെ മക്കൾ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ.. ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ദയ അശ്വതിയുടെ കുമ്പസാര പോസ്റ്റിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്.
രജിത് കുമാറുമായി പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ബിഗ് ബോസ് മത്സരാർഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോൾ മുൻ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇവർ പലപ്രാവശ്യം ഹൗസിലും മോഹൻലാൽ എത്തിയപ്പോൾ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു.
Post Your Comments